Size:
16-18cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Similar looking to Dunlin and Curlew sandpiper with black down curved bill. Shows broad white supercilium and dark eye stripe. Distinct dark crown with white stripes. Dark mottled greyish-brown above and whitish underparts with heavily streaked breast. Rump and uppertail coverts are dark and show fine wing bar in flight. Lives: Tidal mudflats, seashore, wetlands etc.

കടൽക്കാടയോടും ഡൺലിനോടും സാമ്യമുള്ള ഒരു പക്ഷിയാണിത്. വലക്കണ്ണിപോലുള്ളതും ചാരനിറം കലർന്ന തവിട്ടുനിറത്തോടുകൂടിയതുമായ മുകൾഭാഗമാണിവയ്ക്ക്. അടിഭാഗം വെള്ളനിറത്തോടുകൂടിയതും മാറ് വരകൾ നിറഞ്ഞതുമാണ്. കറുത്ത കൊക്കിന്റെ അറ്റം താഴേക്കു വളഞ്ഞിരിക്കും. വീതിയേറിയ വെള്ളപ്പുരികവും കണ്ണിനുകുറുകെയായി കറുത്ത വരയും ഇവയ്ക്കുണ്ട്. ഇരുണ്ടനിറത്തോടുകൂടിയ മൂർധാവിൽ വെള്ളവരകൾ കാണാം. മുകൾവാൽമൂടിക്കും അരപ്പട്ടയ്ക്കും ഇരുണ്ട നിറമാണ്. പറക്കുമ്പോൾ ചിറകുകളിൽ വെള്ളപ്പാട് വ്യക്തമായി കാണാം. വേലിയേറ്റം മൂലമുണ്ടാകുന്ന മൺതിട്ടകൾ, കടലോരങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Dhanesh Ayyappan