Size:
18-23cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Longer and more down curved bill than similar looking Dunlin. Shows white rump and uppertail coverts in flight. Non Breeding birds paler grey upper parts and whitish underparts with finely streaked buff brown washed breast and distinct supercilium. On closed position wings extend beyond tail. More upright stand, longer necks, longer legs are other feature helps to separate from Dunlin. Lives: Coastal areas, intertidal mudflats.

കാഴ്ചയിൽ ഒരുപോലെ തോന്നിക്കുന്ന 'ഡൺലിൻ' പക്ഷിയെക്കാൾ നീളമേറിയതും കൂടുതൽ താഴേക്കു വളഞ്ഞതുമായ കൊക്കാണിവയ്ക്ക്. പറക്കുമ്പോൾ അരപ്പട്ടയിലെയും മുകൾവാൽമൂടിയിലെയും വെള്ളനിറം വ്യക്തമായി കാണാം. പ്രജനനേതരകാലത്തെ പക്ഷികളുടെ മുകൾഭാഗം വിളറിയ ചാരനിറത്തിലും അടിഭാഗം വെള്ളനിറത്തിലുമായിരിക്കും. ഇവയ്ക്ക് മഞ്ഞകലർന്ന തവിട്ടുനിറത്തോടുകൂടിയതും വരകൾ നിറഞ്ഞതുമായ മാറിടവും തെളിമയാർന്ന കൺപുരികവുമുണ്ട്. ചിറകുകൾ പൂട്ടിവെക്കുമ്പോൾ വാലിനെ കവച്ചുവെയ്ക്കുന്നതായി കാണാം. ശരീരമുയർത്തിയുള്ള നിൽപ്പും നീളമേറിയ കഴുത്തും കാലുകളുമെല്ലാം ഇവയെ 'ഡൺലിൻ' പക്ഷിയിൽനിന്നു തിരിച്ചറിയാൻ സഹായിക്കും.

   More Images

Call 1


Calls from Xeno-canto.

Photo:     Jinesh P.S.