Size:
23cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Non breeding birds are dark brown above with pale fringes and white below. White chin and throat with dark brown breast. On flight shows dark tail, white wing bars, whitish lower back and shoulder patch forms a striking pattern. Short black bill and bright orange legs. Breeding birds have chestnut-red upperparts with black and white patterned head. Lives: rocky seashore, tidal mudflats.

പ്രജനനേതരകാലത്ത് ഇവയുടെ മുകൾഭാഗം ഇരുണ്ട തവിട്ടുനിറമാണ്. ചിറകുകളുടെ അരിക് മങ്ങിയ നിറത്തോടെയും കാണാം. അടിഭാഗത്തും താടിയിലും വെള്ളനിറമുണ്ട്. മാറിൽ ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ കൊക്ക് ചെറുതും കറുപ്പുനിറത്തോടുകൂടിയതുമാണ്. കാലിന് ഓറഞ്ച് നിറമുണ്ട്. പറക്കുമ്പോൾ ചിറകുകളിലെയും തോളിലെയും വെള്ളപ്പാടുകളും പുറംഭാഗത്തെ വെള്ളനിറവും ഇവയെ തിരിച്ചറിയാൻ എളുപ്പം സഹായിക്കും. പ്രജനനകാലത്തെ പക്ഷികൾക്ക് ചെമ്പൻ നിറം കലർന്ന മുകൾഭാഗമാണ്. തലയിൽ കറുപ്പും വെളുപ്പും ചേർന്ന പാടുകളും കാണാം. കടലോരങ്ങളിലെ പാറകളിലും വേലിയിറക്കം മൂലമുണ്ടാകുന്ന മൺതിട്ടകളിലും കാണാം.

   More Images

#Flight   #UpperWing  

Call 1


Calls from Xeno-canto.

Photo:     Bijoy K. I.